മകരസംക്രാന്തിയില്‍ സൂര്യനെ വര്‍ണിക്കുന്ന കവിത എഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി

മകരസംക്രാന്തിയില് സൂര്യനെ വര്ണിക്കുന്ന കവിത എഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടേയും ക്ഷേമത്തിനായി വിശ്രമമില്ലാതെ യാത്ര തുടരുന്ന സഞ്ചാരിയെ ബഹുമാനിക്കേണ്ട ദിവസമാണ് ഇന്ന്- കവിതയില് മോദി പറയുന്നു. മകരസംക്രാന്തി ആശംസ നേര്ന്നായിരുന്നു തന്റെ മാതൃഭാഷയായ ഗുജറാത്തിയില് എഴുതിയ കവിത അദ്ദേഹം പുറത്തുവിട്ടത്.ആകാശത്തെ പ്രകീര്ത്തിച്ചാണ് കവിത ആരംഭിക്കുന്നത്. നക്ഷത്രങ്ങളെയും കവിതയില് വിവരിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെപോലെ ഉയര്ന്ന സ്വപ്നങ്ങള് കാണുന്നവര്ക്ക് ഉയര്ന്ന ലക്ഷ്യങ്ങള് നേടാന് കഴിയും.എന്നാല് താഴ്ന്ന നിലയിലുള്ള സ്വപ്നം കാണുന്നവര്ക്ക് ഭൂമിയിലെ കല്ലും മണ്ണുംപോലെ ധാരളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.സൂര്യന്
 
മകരസംക്രാന്തിയില്‍ സൂര്യനെ വര്‍ണിക്കുന്ന കവിത എഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി

മകരസംക്രാന്തിയില്‍ സൂര്യനെ വര്‍ണിക്കുന്ന കവിത എഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടേയും ക്ഷേമത്തിനായി വിശ്രമമില്ലാതെ യാത്ര തുടരുന്ന സഞ്ചാരിയെ ബഹുമാനിക്കേണ്ട ദിവസമാണ് ഇന്ന്- കവിതയില്‍ മോദി പറയുന്നു. മകരസംക്രാന്തി ആശംസ നേര്‍ന്നായിരുന്നു തന്‍റെ മാതൃഭാഷയായ ഗുജറാത്തിയില്‍ എഴുതിയ കവിത അദ്ദേഹം പുറത്തുവിട്ടത്.ആകാശത്തെ പ്രകീര്‍ത്തിച്ചാണ് കവിത ആരംഭിക്കുന്നത്. നക്ഷത്രങ്ങളെയും കവിതയില്‍ വിവരിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെപോലെ ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണുന്നവര്‍ക്ക് ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയും.എന്നാല്‍ താഴ്ന്ന നിലയിലുള്ള സ്വപ്നം കാണുന്നവര്‍ക്ക് ഭൂമിയിലെ കല്ലും മണ്ണുംപോലെ ധാരളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.സൂര്യന്‍ കഠിന പാതയിലൂടെ നടക്കുന്നു. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാമെന്ന പ്രതീക്ഷയോടെ യാതൊരു ഇടവേളയുമില്ലാതെ ഇടതടവില്ലാതെ സഞ്ചരിക്കുന്നു. ഇന്ന് സൂര്യന് ജലം അര്‍പ്പിക്കുന്ന ദിവസമാണ്, ഞാന്‍ സൂര്യനെ നമിക്കുന്നു- കവിത പറയുന്നു. മോദി മുന്‍പും ഗുജറാത്തിയില്‍ കവിത എഴുതിയിട്ടുണ്ട്. മോദിയുടെ കവിതകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.