ബിബിസി ഓഫീസുകളിലെ റെയ്ഡ്; പ്രതികരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍

ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

 
BBC


ബിബിസി ഓഫീസുകളിലെ ആദായ വകുപ്പിന്റെ നികുതി നടപടികളോട് പ്രതികരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം ആദായ വകുപ്പിന്റെ റെയ്ഡിനോട് പ്രതികരിച്ച് ബിബിസിയും രംഗത്തെത്തിയിരുന്നു. മുംബൈയിലേയും ഡല്‍ഹിയിലേയും ഓഫീസുകളില്‍ നടത്തുന്ന ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പൂര്‍ണസഹകരണമുണ്ടാകുമെന്നാണ് ബിബിസി അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ബിബിസി ഈ കാര്യം വ്യക്തമാക്കിയത്. പ്രശ്‌നങ്ങളെല്ലാം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ അറിയിച്ചു.


 ബിബിസിയിലെ ആദായ നികുതി വകുപ്പിൻറെ നടപടിയെ അപലപിച്ച് കോൺഗ്രസും എഡിറ്റേഴ്സ് ഗിൽഡും രംഗത്തെത്തി. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ അഴിമതി സ്ഥാപനമാണ് ബിബിസിയെന്ന് ബിജെപി തിരിച്ചടിച്ചു.

ഇന്ന് രാവിലെയാണ് എഴുപതോളം പേരടങ്ങുന്ന ആദായനികുതി വകുപ്പ് സംഘം ബിബിസി യുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലേക്ക് പരിശോധനയ്‌ക്കെത്തിയത്. രാവിലെ 11 മണിയോടെ എത്തിയ ഉദ്യോഗസ്ഥര്‍ രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ചു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു പരിശോധനയ്‌ക്കെത്തിയതെന്ന് അറിയിച്ചു.

ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദാനിയുടെ വിഷയത്തില്‍ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുകയാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. വിനാശകാലേ വിപരീത ബുദ്ധി എന്നും അദ്ദേഹം പരിഹസിച്ചു.


ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുന്നത്. ഇന്ന് രാവിലെ 11.30ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്.


ചില രേഖകളും മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ഉള്‍പ്പടെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നടക്കുന്നത് സര്‍വേയാണെന്നും പരിശോധനയല്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ജീവനക്കാരുടെ ഫോണുകള്‍ തിരികെ നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ബിബിസി ഓഫീസില്‍ സര്‍വേ നടത്തുന്നത്. അക്കൗണ്ട് ബുക്ക് ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇത് റെയ്ഡ് അല്ലെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.