രാജ്യസഭാ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി

കോൺഗ്രസ് എംപി രജ്നി പാട്ടീലിന് സസ്പെൻഷൻ
 
mp
രാജ്യസഭാ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിന് കോൺഗ്രസ് എംപി രജ്നി പാട്ടീലിനെ സസ്പെൻഡ് ചെയ്തു. രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻഖൻ ആണ് സസ്പെൻഡ് ചെയ്തവിവരം അറിയിച്ചത്. പാർലിമെന്ററി ബജറ്റ് സെഷനിടെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിൻ്റെ ചിത്രങ്ങളാണ് എംപി പകർത്തിയത്. തുടർന്ന് ശേഷിക്കുന്ന ബജറ്റ് സെഷനിൽ രജനി പാട്ടീലിന് പങ്കെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് സസ്പെൻഡ് ചെയ്തവിവരം പുറത്ത് വിട്ടത്.

വ്യാഴാഴ്ച നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ എംപിമാർ പ്രതിഷേധം നടത്തുന്ന ദൃശ്യങ്ങളാണ് പകർത്തിയത്. ദൃശ്യങ്ങളടങ്ങിയ വീഡിയോ ട്വിറ്ററിൽ പ്രചരിച്ചത് ഗൗരവമായി കാണുന്നുവെന്ന് ജഗദീപ് ധൻഖൻ പറഞ്ഞു. ഇതിനെതിരെയാണ് നടപടി.
എന്നാൽ മനപൂർവ്വം താൻ ഒന്നും ചെയ്തിട്ടില്ലെന്ന് രജ്നി പ്രതികരിച്ചു. സംഭവത്തിൽ പ്രിവിലേജസ് കമ്മിറ്റി അന്വേഷണം നടത്തുമെന്നും ജഗദീപ് ധൻഖൻ അറിയിച്ചു.