റോസ്ഗർ മേള : 71,000 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

 കേരളത്തിൽ ആയിരത്തിൽപരം പേർക്ക് നിയമന ഉത്തരവ് ലഭിക്കും.
 
P M

രാജ്യത്തു്   പുതുതായി ജോലിയിൽ പ്രവേശിക്കുന്ന  71,000  ഉദ്യോഗാർത്ഥികൾക്ക്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവുകൾ വിതരണം ചെയ്യും. ഈ അവസരത്തിൽ  പ്രധാനമന്ത്രി അഭിസംബോധനയും  ചെയ്യും

ഇതോടനുബന്ധിച്ച്  ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ സംഘടിപ്പിക്കുന്ന  റോസ്ഗാർ മേള  തിരുവനന്തപുരത്തെ  തമ്പാനൂരിലുള്ള റെയിൽ കല്യാണ മണ്ഡപത്തിൽ നടക്കും.

ചടങ്ങിൽ പാർലമെൻററി  കാര്യ സഹമന്ത്രി, ശ്രീ. വി. മുരളീധരൻ മുഖ്യാതിഥിയാകും. റെയിൽവേ, വിഎസ്‌എസ്‌സി, കൊച്ചിൻ ഷിപ്പ്‌യാർഡ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേരള ഗ്രാമീണ് ബാങ്ക്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ഇന്ത്യാ പോസ്റ്റ്, പ്രതിരോധ മന്ത്രാലയം തുടങ്ങിയ കേന്ദ്ര ഗവണ്മെന്റ്  സർവീസുകളിലെ പുതിയ റിക്രൂട്ട്‌കൾക്ക്  നിയമന ഉത്തരവുകൾ നൽകും.
 210 ഉദ്യോഗാർത്ഥികൾക്ക് വേദിയിൽ നേരിട്ടും, 830 പേർക്ക് ഓൺലൈനായും   നിയമന ഉത്തരവ് കൈമാറും.