വിവാദ കാര്ഷിക നിയമങ്ങള് നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കേന്ദ്ര സര്ക്കാര്
വിവാദ കാര്ഷിക നിയമങ്ങള് നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കേന്ദ്ര സര്ക്കാര്. സര്ക്കാരിന്റെ താല്പര്യത്തിനു വിരുദ്ധമാണെങ്കിലും വിധി മാനിക്കുന്നതായി കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു. കോടതി നിയോഗിച്ച വിദഗ്ധ സമിതിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.സര്ക്കാര് എല്ലായ്പ്പോഴും ചര്ച്ചകള്ക്ക് തയാറാണ്. എന്നാല് ജനുവരി 15 ന് നടക്കാനിരിക്കുന്ന ഒന്പതാം റൗണ്ട് ചര്ച്ചയുമായി മുന്നോട്ട് പോകണോ എന്ന് തീരുമാനിക്കേണ്ടത് കര്ഷക യൂണിയനുകളാണ്.
Jan 13, 2021, 12:47 IST