പുകഴ്ത്തി സംസാരിച്ചാല് കര്ശന നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
നിയമസഭയില് അനാവശ്യമായി തന്നെ പുകഴ്ത്തി സംസാരിച്ചാല് കര്ശന നടപടിയെടുക്കുമെന്ന് ഡിഎംകെ എംഎല്എമാര്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ താക്കീത്. സഭയില് ചോദ്യങ്ങളും വിഷയങ്ങളും ഉന്നയിക്കാനുള്ള സമയം പുകഴ്ത്തലില് പാഴാക്കി കളയരുത്. എല്ലാറ്റിനും ഒരു പരിധിയുണ്ടെന്നും സ്റ്റാലിന് പറഞ്ഞു. ഡിഎംകെ എം എല് എ അയ്യപ്പന് തന്റെ പ്രസംഗത്തിന്റെ 17 മിനിറ്റില് ഭൂരിഭാഗം സമയവും സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് താക്കീത് നല്‍കിയത്.
Aug 29, 2021, 06:59 IST