കർഷക സമരങ്ങൾക്ക് എതിരായ ഹർജി കോടതി ഇന്ന് പരിഗണിക്കും

കാര്ഷിക നിയമങ്ങള്ക്കെതിരെ സമരം ചെയ്യുന്ന കര്ഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട നല്കിയ ഹര്ജി കള് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമങ്ങള് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്ജികളും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ എത്തും.ചര്ച്ചകള്ക്കായി മധ്യസ്ഥ സമിതിയെ നിയോഗിക്കാമെന്നു സുപ്രീം കോടതി നേരത്തെ നിര്ദേശിച്ചിരുന്നു. ചര്ച്ചയിലെ പുരോഗതി സംബന്ധിച്ച സര്ക്കാര് നല്കുന്ന റിപ്പോര്ട്ട് കോടതി വിലയിരുത്തും. അതേസമയം വെള്ളിയാഴ്ച വീണ്ടും ചര്ച്ച നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തില് ഹര്ജികള് നീട്ടി വെക്കാനും സാധ്യതയുണ്ട്.അതിനിടെ കേന്ദ്രസര്ക്കാരുമായി ചര്ച്ചകള് തുടരാമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.സിംഗുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്. വെള്ളിയാഴ്‍ചയാണ് അടുത്ത ചര്‍ച്ച. പ്രതിഷേധത്തിന്‍റെ ഭാഗമായി മകരസംക്രാന്തി ദിനത്തില്‍ ബില്ലുകള്‍ കത്തിക്കും. ജനുവരി 18ന് വനിതാ കര്‍ഷകര പങ്കെടുപ്പിച്ച് മഹിളാ കിസാന്‍ ദിനമായി ആചരിക്കാനും തീരുമാനിച്ചു.