മോദി-ദീദീ തുറന്ന പോര് കൂടുതൽ കടുക്കുന്നു

ചീഫ് സെക്രട്ടറിയെ റിട്ടയര് ചെയ്യിച്ച് മുഖ്യമന്ത്രിയുടെ ഉപദേശകനാക്കി, കേന്ദ്ര സര്വ്വീസിലേക്ക് തിരിച്ചുവിളിച്ച മോദിക്ക് മമതയുടെ തിരിച്ചടി. മോദി-ദീദീ തുറന്ന പോര് കൂടുതൽ കടുക്കുന്നു. ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തീരുമാനം ഞെട്ടിക്കുന്നതാണെന്നും ചീഫ് സെക്രട്ടറിയെ തിരികെ അയക്കാൻ ആകില്ലെന്നും മമത കത്തിൽ വ്യക്തമാക്കുന്നു. ഏകപക്ഷീമായ തീരുമാനം പുനരാലോചിക്കണമെന്നും മമത ആവശ്യപ്പെട്ടു. അതേസമയം കേന്ദ്ര സർവീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപൻ ബാനർജി ദില്ലിയിൽ ഇന്ന് ഹാജരായില്ല. അടിയന്തിര
 
മോദി-ദീദീ തുറന്ന പോര് കൂടുതൽ കടുക്കുന്നു

ചീഫ് സെക്രട്ടറിയെ റിട്ടയര്‍ ചെയ്യിച്ച് മുഖ്യമന്ത്രിയുടെ ഉപദേശകനാക്കി, കേന്ദ്ര സര്‍വ്വീസിലേക്ക് തിരിച്ചുവിളിച്ച മോദിക്ക് മമതയുടെ തിരിച്ചടി.

മോദി-ദീദീ തുറന്ന പോര് കൂടുതൽ കടുക്കുന്നു. ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തീരുമാനം ഞെട്ടിക്കുന്നതാണെന്നും ചീഫ് സെക്രട്ടറിയെ തിരികെ അയക്കാൻ ആകില്ലെന്നും മമത കത്തിൽ വ്യക്തമാക്കുന്നു. ഏകപക്ഷീമായ തീരുമാനം പുനരാലോചിക്കണമെന്നും മമത ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്ര സർവീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപൻ ബാനർജി ദില്ലിയിൽ ഇന്ന് ഹാജരായില്ല. അടിയന്തിര യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും എത്താൻ ആകില്ലെന്നും ആലാപൻ ബാനർജി അറിയിച്ചതായാണ് വിവരം.
കേന്ദ്രസർവീസിലേക്ക് തിരിച്ചുവിളിച്ച ആലാപൻ ബാനർജിയോട് ഇന്ന് നേരിട്ട് എത്താനായിരുന്നു പേഴ്‌സണൽ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.

അതിനിടെ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർക്കാർ തിരികെ വിളിച്ച നടപടിയെ വിമർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തിന് മുൻഗണന നൽകുന്ന സമയത്ത് കേന്ദ്ര സർക്കാർ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും
സംസ്ഥാനങ്ങളെ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്നും കെജ്രിവാൾ വ്യക്തമാക്കി.