രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, അവധി ദിനമായതിനാല് ടെസ്റ്റിംഗ് കുറഞ്ഞതിനാലാവാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തല്. രാജ്യത്ത് ആശങ്കയായി മരണനിരക്ക് ഇന്നും 2500-ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറില് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 2767 പേരാണ്.
മഹാരാഷ്ട്രയില് പ്രതിദിന കോവിഡ് രോഗികള് 66,000ത്തിനു മുകളില്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 66,358 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 895 പേര് മരിച്ചു. നിലവില്‍ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ 44,100,85 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.മുംബൈയില്‍ മാത്രം 4,014 പേര്ക്ക് രോഗം ബാധിച്ചു. 59 പേര് മരിച്ചു, 8,240 പേര് രോഗമുക്തരായി. ഇതോടെ മുംബൈ നഗരത്തിലെ ആകെ കേസുകളുടെ എണ്ണം 6,35,541. ആയി ഉയര്‍ന്നു.
കര്‍ണാടകയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 31,830 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. 180 പേര് മരിച്ചു.ഇന്ന് 10,793 പേര്‍ക്കാണ് രോഗമുക്തി. സംസ്ഥാനത്ത് മൊത്തം രോഗമുക്തരായവരുടെ എണ്ണം 14,00,775 ആയി.