രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3.52 ലക്ഷമായി കുറഞ്ഞു; കഴിഞ്ഞ 149 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്
പ്രതിദിന രോഗമുക്തരുടെ എണ്ണം കഴിഞ്ഞ 17 ദിവസമായി പ്രതിദിന രോഗബാധിതരേക്കാള് കൂടുതല്
ആകെ രോഗമുക്തര് 93.88 ലക്ഷം; രോഗമുക്തി നിരക്ക് 95 ശതമാനത്തിലേക്ക്
രാജ്യത്ത് നിലവില് കോവിഡ് 19 ചികിത്സയിലുള്ളത് 3,52,586 പേരാണ്. ആകെ രോഗബാധിതരുടെ 3.57 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 149 ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2020 ജൂലൈ 18ന് 3,58,692 പേരാണു ചികിത്സയിലുണ്ടായിരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,960 പേരുടെ കുറവാണ് രോഗബാധിതരുടെ എണ്ണത്തിലുണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 27,071 പേര്ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 30,695 പേര്‍ രോഗമുക്തരായി. പ്രതിദിന രോഗമുക്തരുടെ എണ്ണം കഴിഞ്ഞ 17 ദിവസമായി പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്.
ആകെ രോഗമുക്തരുടെ എണ്ണം 94 ലക്ഷത്തിനടുത്തായി (9,388,159). രോഗമുക്തി നിരക്ക് 94.98% ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് 9,035,573 ആയി.
പുതുതായി രോഗമുക്തരായവരുടെ 75.58% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ (5,258). മഹാരാഷ്ട്രയില്‍ 3,083 പേരും പശ്ചിമ ബംഗാളില്‍ 2,994 പേരും രോഗമുക്തരായി.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ 75.82% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് കൂടുതല്‍ പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചത് (4,698). മഹാരാഷ്ട്രയില്‍ 3,717 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 2,580 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 336 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ 79.46% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
ഇതില്‍ 20.83% മഹാരാഷ്ട്രയിലാണ് (70 മരണം). പശ്ചിമ ബംഗാളിലും ഡല്‍ഹിയിലും യഥാക്രമം 47 ഉം 33 ഉം പേര്‍ മരിച്ചു.