പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. മാര്ച്ച് 17 നാണ് യോഗം. വെര്ച്വല് യോഗം 12 .30ന് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്നാംഘട്ട വാക്സിന് വിതരണമടക്കം യോഗത്തില് ചര്ച്ചയാകും.അതേസമയം രോഗവ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് നിയന്ത്രണങ്ങള് ശക്തമാക്കാന് കര്ണാടക തീരുമാനിച്ചു. കേരളത്തില് നിന്നും മഹാരാഷ്ട്രയില് നിന്നും വരുന്നവര്ക്ക് കൊവിഡില്ലാ സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി. ഇന്ന് മുതല് ഇത് ശക്തമായി നടപ്പാക്കും. ഇനി ലോക്ക്ഡൗണ് പ്രഖ്യാപിക്കാതിരിക്കണമെങ്കില് ജനങ്ങള് കര്ശനമായി സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് നിര്ബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞു.അതേസമയം ഒരാഴ്ചയ്ക്കിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനയാണുണ്ടായത്. കഴിഞ്ഞ 85 ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൊവിഡ് ഇപ്പോഴും ആശങ്കയായി തുടരുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധി കഴിഞ്ഞെന്ന മട്ടിലാണ് സര്‍ക്കാരിന്‍റെ പെരുമാറ്റമെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധത്തില്‍ വീഴ്ച്ച വരുത്തരുതെന്നും മാസ്ക് ധരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനിടെ ഡെന്‍മാര്‍ക്കിലും നോര്‍വേയിലും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നെതര്‍ലാന്‍ഡ്സും ആസ്ട്ര സെനക്ക വാക്സിന്‍റെ വിതരണം നിര്‍ത്തിവച്ചിട്ടുണ്ട്