ക​ര്‍​ഷ​ക​രു​മാ​യി വ്യാ​ഴാ​ഴ്ച ച​ര്‍​ച്ച തു​ട​ങ്ങു​മെ​ന്ന് സു​പ്രീം കോ​ട​തി

കര്ഷക നിയമങ്ങള്ക്കെതിരേ പ്രതിഷേധിക്കുന്ന കര്ഷകരുമായി വ്യാഴാഴ്ച ചര്ച്ച തുടങ്ങുമെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി. നേരിട്ടു കാണാന് താത്പര്യപ്പെടുന്ന സംഘടനകളുമായി നേരിട്ടും അല്ലാത്തവരുമായി വീഡിയോ കോണ്ഫറന്സിംഗിലൂടെയും ചര്ച്ച നടത്തുമെന്ന് സമിതി അംഗം അനില് ഘന്വത് പറഞ്ഞു.നിയമം സംബന്ധിച്ച് തങ്ങള്ക്ക് നേരത്തെയുണ്ടായിരുന്ന നിലപാട് സമിതിയുടെ പ്രവര്ത്തനത്തെ ബാധിക്കില്ലെന്നും തങ്ങളുടെ വ്യക്തിപരമായ നിലപാട് ഒരിക്കലും സുപ്രീം കോടതിയില് നല്കുന്ന റിപ്പോര്ട്ടില് ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കര്ഷക പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയില് നിന്നു കര്ഷക സംഘടനാ
 
ക​ര്‍​ഷ​ക​രു​മാ​യി വ്യാ​ഴാ​ഴ്ച ച​ര്‍​ച്ച തു​ട​ങ്ങു​മെ​ന്ന് സു​പ്രീം കോ​ട​തി

ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​രു​മാ​യി വ്യാ​ഴാ​ഴ്ച ച​ര്‍​ച്ച തു​ട​ങ്ങു​മെ​ന്ന് സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച സ​മി​തി. നേ​രി​ട്ടു കാ​ണാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന സം​ഘ​ട​ന​ക​ളു​മാ​യി നേ​രി​ട്ടും അ​ല്ലാ​ത്ത​വ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ​യും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് സ​മി​തി അം​ഗം അ​നി​ല്‍ ഘ​ന്‍​വ​ത് പ​റ​ഞ്ഞു.നി​യ​മം സം​ബ​ന്ധി​ച്ച്‌ ത​ങ്ങ​ള്‍​ക്ക് നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന നി​ല​പാ​ട് സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ട് ഒ​രി​ക്ക​ലും സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ക​ര്‍​ഷ​ക പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച നാ​ലം​ഗ സ​മി​തി​യി​ല്‍ നി​ന്നു ക​ര്‍​ഷ​ക സം​ഘ​ട​നാ നേ​താ​വ് ഭൂ​പീ​ന്ദ​ര്‍ സിം​ഗ് മ​ന്‍ പിന്മാറി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​നി​ല്‍ ഘ​ന​വ​തി​ന്‍റെ പ്ര​തി​ക​ര​ണം.ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ളി​ലെ വി​വാ​ദ​ത്തി​ലാ​യ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചു പ​ഠി​ക്കാ​നാ​ണ് കോ​ട​തി ത​ങ്ങ​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ത​ങ്ങ​ളോ​ടു സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഞ​ങ്ങ​ളാ​രും ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു​ള്ള​വ​ര​ല്ല.നി​യ​മ​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​രോ​ടും അ​നു​കൂ​ലി​ക്കു​ന്ന​വ​രോ​ടും സം​സാ​രി​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യം. സ​ര്‍​ക്കാ​രു​മാ​യും ഈ ​വി​ഷ​യ​ത്തി​ല്‍ സം​സാ​രി​ക്കും. നി​യ​മം പി​ന്‍​വ​ലി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യി സം​സാ​രി​ച്ച്‌ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും അ​നി​ല്‍ ഘ​ന്‍​വ​ത് പ​റ​ഞ്ഞു.