രാജ്യത്ത് അൺലോക്ക് 2.0 ഇന്ന് മുതൽ ആരംഭിക്കും

അൺലോക്ക് ഡൗൺ രണ്ടാം ഘട്ടം നിലവിൽ വരുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 19, 000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നിർദ്ദേശം അതേ പടി പാലിക്കുമെന്ന് കാണിച്ച് ഉത്തരവിറക്കിയെങ്കിലും കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്ട്രേഷൻ തുടരണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ വേണമെന്ന് കാണിച്ച് ഇന്ന് പുതിയ
 

അൺലോക്ക് ഡൗൺ രണ്ടാം ഘട്ടം നിലവിൽ വരുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 19, 000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നിർദ്ദേശം അതേ പടി പാലിക്കുമെന്ന് കാണിച്ച് ഉത്തരവിറക്കിയെങ്കിലും കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്ട്രേഷൻ തുടരണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ വേണമെന്ന് കാണിച്ച് ഇന്ന് പുതിയ ഉത്തരവിറക്കും. അന്തർസംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്രനിർദേശം. ബസ് ചാർജ്ജ് വർദ്ധന അജണ്ടയിലില്ലെങ്കിലും അജണ്ടക്ക് പുറത്തുള്ള വിഷയമായി വരാനും സാധ്യതയുണ്ട്. നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള ശുപാർശയാണ് ഗതാഗതവകുപ്പ് മുഖ്യമന്ത്രിക്ക് നൽകിയത്

അതേസമയം കണ്ടെയ്‌ൻമെൻറ് സോണുകളിൽ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി