പതിമൂന്നാമത് ‘അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സ്’, കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്യും

കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പതിമൂന്നാമത്, മൊബിലിറ്റി ഇന്ത്യാ കോണ്ഫറന്സ് ഈ മാസം ഒമ്പതിന് നടക്കും.ഓണ്ലൈന് ആയി വീഡിയോ കോണ്ഫ്രന്സ് /വെബിനാര് രൂപത്തിലാണ് ഒരു ദിവസം നീളുന്ന കോണ്ഫ്രന്സ് സംഘടിപ്പിച്ചിരിക്കുന്നത്. ‘നഗര ഗതാഗത മേഖലയിലെ ഉയര്ന്നുവരുന്ന പ്രവണതകള്’ എന്നതാണ് ഈ വര്ഷത്തെ കോണ്ഫറന്സിന്റെ ചര്ച്ചാവിഷയം. കോവിഡ് 19 മഹാമാരി ഉയര്ത്തിയ വെല്ലുവിളികളെ നേരിടുന്നതിനും, യാത്രക്കാര്ക്ക് താങ്ങാനാവുന്ന ചെലവില് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും ദേശീയ- അന്തര്ദേശീയ തലങ്ങളില് സ്വീകരിച്ച നവീനഗതാഗത മാതൃകകളാണ് പ്രധാനമായും യോഗത്തില് ചര്ച്ച
 
പതിമൂന്നാമത് ‘അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സ്’, കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി  ഉദ്ഘാടനം ചെയ്യും

കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പതിമൂന്നാമത്, മൊബിലിറ്റി ഇന്ത്യാ കോണ്‍ഫറന്‍സ് ഈ മാസം ഒമ്പതിന് നടക്കും.ഓണ്‍ലൈന്‍ ആയി വീഡിയോ കോണ്‍ഫ്രന്‍സ് /വെബിനാര്‍ രൂപത്തിലാണ് ഒരു ദിവസം നീളുന്ന കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ‘നഗര ഗതാഗത മേഖലയിലെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍’ എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ചര്‍ച്ചാവിഷയം. കോവിഡ് 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടുന്നതിനും, യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ സ്വീകരിച്ച നവീനഗതാഗത മാതൃകകളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

കേന്ദ്ര നഗര കാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടന പ്രസംഗം നടത്തും.ഗേല്‍ ആര്‍കിടെക്ട് സ്ഥാപകനും മുതിര്‍ന്ന ഉപദേഷ്ടാവും ആയ പ്രൊഫസര്‍ ജാന്‍ഗേല്‍ മുഖ്യപ്രഭാഷണം നടത്തും.