നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ അമ്മാ മക്കള് മുന്നേട്ര കഴകവുമായി സഹകരിക്കും
അണ്ണാ ഡിഎംകെ-ബിജെപി സഖ്യം വിട്ട നടന് വിജയകാന്തിന്റെ ഡിഎംഡികെ ടി.ടി.വി. ദിനകരന്റെ അമ്മാ മക്കള് മുന്നേട്ര കഴകവുമായി സഹകരിക്കും. 60 സീറ്റുകളില് ഡിഎംഡികെ മത്സരിക്കാന് ധാരണയായി.ഡിഎംഡികെ സ്ഥാനാര്ഥികളുടെ ആദ്യ പട്ടികയും പുറത്തിറക്കി. വിജയകാന്തിന്റെ ഭാര്യ പ്രേമലത വിരുതാചലത്ത് നിന്നും മുന് എംഎല്എ പാര്ഥസാരഥി വിരുഗാമ്പക്കത്തു നിന്നും മത്സരിക്കും.ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് വിജയകാന്ത് മത്സരിക്കില്ലെന്നാണ് സൂചന. സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്നാണ് ഡിഎംഡികെ, അണ്ണാ ഡിഎംകെ-ബിജെപി മുന്നണി വിട്ടത്.
Mar 15, 2021, 13:55 IST