പശ്ചിമ ബംഗാളിൽ വ്യാപക അക്രമം; തൃണമൂൽ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു

 
pix

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗാളിൽ വ്യാപക ആക്രമണത്തിനിടെ വീണ്ടും രാഷ്ട്രീയക്കൊല. സുജാപുരിൽ തൃണമൂൽ പ്രാദേശികനേതാവ് മുസ്തഫ ഷെയ്‌ക്ക് കൊല്ലപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരാണ് മുസ്തഫയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഘർഷമുണ്ടായ ഇടങ്ങൾ രണ്ടാം ദിവസവും ഗവർണർ സി.വി.ആനന്ദബോസ് സന്ദർശിക്കുകയാണ്.  എന്നാൽ ആക്രമണത്തിൽ അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ ഏറ്റിട്ടുണ്ടോയെന്നതിനെ കുറിച്ച് വ്യക്തതയില്ല. തദ്ദേഹശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളിൽ വിവിധയിടങ്ങളിലായി വലിയ രീതിയിലുള്ള സംഘർഷം തുടരുന്ന സാഹചര്യമുണ്ട്.

നാല് പേരാണ് ഈ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത്. ബംഗാൾ മുഖ്യമന്ത്രിയും ഗവർണറുമുൾപ്പെടെയുള്ള സംഭവസ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ അവിടെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. സിപിഎം, ഇന്ത്യൻസെക്യുലർ ഫോഴ്‌സ്, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.     പെട്രോള്‍ ബോംബേറും കല്ലേറും തമ്മിലടിയുമായി സൗത്ത് 24 പർഗാനയിൽ ഒതുങ്ങിനിന്ന സംഘർഷം കുച്ച് ബിഹാറിലേക്കും സുജാപുരിലേക്കും വ്യാപിച്ചു. അടുത്ത മാസം എട്ടിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, ബംഗാളിൽ അക്രമം തുടരുന്നത്. സുരക്ഷയ്‌ക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ബംഗാളിലെ വിവിധ മേഖലകളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ബംഗാൾ ഗവർണർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.