നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ജോസ് കെ മാണിക്ക് എതിരായ നിയമപോരാട്ടം കടുപ്പിച്ച്‌ ജോസഫ് വിഭാഗം

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ജോസ് കെ മാണിക്ക് എതിരായ നിയമപോരാട്ടം കടുപ്പിച്ച് ജോസഫ് വിഭാഗം. പാര്ട്ടിയുടെ രജിസ്ട്രേഷന് സംബന്ധിച്ച അനുകൂല തീരുമാനം കോടതിയില് നിന്ന് നേടിയെടുക്കാനാണ് ശ്രമം. ഇതിനിടെ വിധി ലംഘിച്ച് ജോസ് കെ മാണിയെ പാര്ട്ടി ചെയര്മാനായി തെരഞ്ഞെടുത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം കോടതിയില് പരാതി നല്കി. പിളര്പ്പും മുന്നണി മാറ്റവും എല്ലാം കഴിഞ്ഞിട്ടും ഇതുവരെ കേരള കോണ്ഗ്രസിലെ തര്ക്കങ്ങള് അവസാനിച്ചിട്ടില്ല. പാര്ട്ടി ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ
 
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ജോസ് കെ മാണിക്ക് എതിരായ നിയമപോരാട്ടം കടുപ്പിച്ച്‌ ജോസഫ് വിഭാഗം

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ജോസ് കെ മാണിക്ക് എതിരായ നിയമപോരാട്ടം കടുപ്പിച്ച്‌ ജോസഫ് വിഭാഗം. പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച അനുകൂല തീരുമാനം കോടതിയില്‍ നിന്ന് നേടിയെടുക്കാനാണ് ശ്രമം. ഇതിനിടെ വിധി ലംഘിച്ച്‌ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തു എന്ന് കാണിച്ച്‌ ജോസഫ് വിഭാഗം കോടതിയില്‍ പരാതി നല്‍കി. പിളര്‍പ്പും മുന്നണി മാറ്റവും എല്ലാം കഴിഞ്ഞിട്ടും ഇതുവരെ കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ല. പാര്‍ട്ടി ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിനെതിരെ പാര്‍ട്ടിയുടെ പേര് സ്വന്തമാക്കി തിരിച്ചടി നല്‍കാനാണ് ജോസഫ് വിഭാഗത്തിന്‍റെ ശ്രമം.ചിഹ്നമായ രണ്ടില നല്‍കിയെങ്കിലും കേരള കോണ്‍ഗ്രസ് എം എന്ന പേര് ജോസ് വിഭാഗത്തിന് അനുവദിച്ചിട്ടില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച്‌ കേസ് നിലവിലുണ്ട്. കേരള കോണ്‍ഗ്രസ് എം എന്ന പേര് കിട്ടിയാല്‍ രണ്ടില ചിഹ്നത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ജോസഫ് പക്ഷത്തിന്‍റെ തീരുമാനം.ഇതിനിടെ ജോസ് കെ മാണിക്ക് എതിരെ ജോസഫ് വിഭാഗം വീണ്ടും കട്ടപ്പന കോടതിയെ സമീപിച്ചു. കട്ടപ്പന കോടതിയുടെ വിധി അനുസരിച്ച്‌ ചെയര്‍മാന്‍ പദവി ഉപയോഗിക്കാനോ അധികാരം കയ്യാളാനോ ജോസ് മാണിയ്ക്ക് അനുമതിയില്ല. വിധി ലംഘിച്ച്‌ ജോസിനെ വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുത്തെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പരാതി.