ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021ൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ യോഗാസന ഒരു മത്സര വിഭാഗമായി ഉൾപ്പെടുത്തി : ശ്രീ കിരൺ റിജിജു

യോഗാസനത്തെ ഒരു മത്സര കായിക ഇനമായി പ്രോത്സാഹിപ്പിക്കുന്നതിന്റെയും വികസിപ്പിക്കുന്നതിന്റെയും ഭാഗമായി നാഷണൽ യോഗാസന സ്പോർട്സ് ഫെഡറേഷനെ (NYSF)കേന്ദ്ര ഗവൺമെന്റ്, ദേശീയ സ്പോർട്സ് ഫെഡറേഷൻ ആയി അംഗീകരിച്ചു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021ൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ യോഗാസന ഒരു മത്സര വിഭാഗമായി ഉൾപ്പെടുത്തി. നാഷണൽ യോഗാസന സ്പോർട്സ് ഫെഡറേഷന് ഗവൺമെന്റ് അംഗീകാരം ലഭിച്ചതോടെ സീനിയർ,ജൂനിയർ, സബ്ജൂനിയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ദേശീയ ചാമ്പ്യൻഷിപ്പ് നടത്തുന്നതിനും അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള ധനസഹായത്തിന് ഫെഡറേഷൻ അർഹത നേടി.
 
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021ൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ യോഗാസന ഒരു മത്സര വിഭാഗമായി ഉൾപ്പെടുത്തി : ശ്രീ കിരൺ റിജിജു

യോഗാസനത്തെ ഒരു മത്സര കായിക ഇനമായി പ്രോത്സാഹിപ്പിക്കുന്നതിന്റെയും വികസിപ്പിക്കുന്നതിന്റെയും ഭാഗമായി നാഷണൽ യോഗാസന സ്പോർട്സ് ഫെഡറേഷനെ (NYSF)കേന്ദ്ര ഗവൺമെന്റ്, ദേശീയ സ്പോർട്സ് ഫെഡറേഷൻ ആയി അംഗീകരിച്ചു.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021ൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ യോഗാസന ഒരു മത്സര വിഭാഗമായി ഉൾപ്പെടുത്തി. നാഷണൽ യോഗാസന സ്പോർട്സ് ഫെഡറേഷന് ഗവൺമെന്റ് അംഗീകാരം ലഭിച്ചതോടെ സീനിയർ,ജൂനിയർ, സബ്ജൂനിയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ദേശീയ ചാമ്പ്യൻഷിപ്പ് നടത്തുന്നതിനും അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള ധനസഹായത്തിന് ഫെഡറേഷൻ അർഹത നേടി.

കൂടാതെ എൻ വൈ എസ് എഫ് വാർഷിക ചാമ്പ്യൻഷിപ്പ് നടത്തുകയും അന്താരാഷ്ട്ര യോഗാസന മത്സരങ്ങളിൽ ഇന്ത്യൻ വ്യക്തികളുടെയും ടീമിന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യണം.

കേന്ദ്ര യുവജനകാര്യ& കായിക വകുപ്പ് മന്ത്രി ശ്രീ കിരൺ റിജിജു ഇന്ന് ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം