22 ശബരിമല റോഡുകൾ കൂടി നവീകരിക്കും 170 കോടി രൂപ അനുവദിച്ചു

 
sabi

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഓരോ വർഷവും ശബരിമലയിലേക്കെത്തുന്നത്. അവർക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കാൻ ശബരിമല റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

ഇത്തവണ തീർത്ഥാടന കാലം ആരംഭിക്കും മുൻപ് തന്നെ പൊതുമരാമത്ത് റോഡുകൾ നല്ല നിലവാരത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തിയിരുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ യോഗം ചേർന്നും ദിവസങ്ങളെടുത്ത് റോഡിലൂടെയാകെ നേരിട്ട് സഞ്ചരിച്ചും പ്രവൃത്തികൾ വിലയിരുത്തി. 

ശബരിമലയിലേക്ക് പോകുന്നതിനായി ജനങ്ങൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട 22 റോഡുകൾ കൂടി നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി 170 കോടി രൂപ അനുവദിച്ച വിവരം ഇവിടെ അറിയിക്കുന്നു