കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി വാഗ്ദാനം ചെയ്തു;

ആരോപണങ്ങളുമായി സ്വപ്ന ലൈവിൽ
 
sup

സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആരോപണവുമായി സ്വപ്ന സുരേഷ്. കേസ് ഒത്തു തീർപ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയതെന്നാണ് സ്വപ്ന പറയുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ സംസാരിക്കുന്നത് നിർത്തി മലേഷ്യയിലേക്കോ യുകെയിലേക്കൊ വീസ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും സ്വപ്ന ലൈവിൽ പറയുന്നു.

വിജയ് പിള്ള എന്നയാളാണ് വാഗ്ദാനം സംസാരിച്ചതെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, യൂസഫലി തുടങ്ങിയ നിരവധി പേരെക്കുറിച്ചും സ്വപ്ന ലൈവിൽ പറയുന്നുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന ആരോപിച്ചു. മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള എന്നയാൾ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി വാഗ്ദാനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറ‌ഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. കള്ളം പറഞ്ഞെന്ന് സമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറ‌ഞ്ഞു.