61മത് സംസ്ഥാനതല ഓപ്പൺ ഫിഡെ റേറ്റഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

 
chess


 ജി കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രത്തിൻ്റേയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2024 മെയ് 10 മുതൽ 13 വരെ മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ നടക്കുന്ന  അറുപത്തി ഒന്നാമത് സംസ്ഥാന തല ഫിഡെറേറ്റഡ് ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ്   ആരംഭിച്ചു. സംസ്ഥാനതലത്തിലുള്ള 200ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കുന്നു. ദേശീയ ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ചാമ്പ്യൻഷിപ്പാണ് നടക്കുന്നത്. വിജയിക്ക് 25000 രൂപയും ട്രോഫിയും സമ്മാനിക്കും.

മത്സരം 13ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സമാപിക്കും സമാപിക്കുമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ആർ എസ് പ്രശാന്ത് കുമാറും സെക്രട്ടറി രാജേന്ദ്രൻ ആചാരിയും അറിയിച്ചു.