ജനാധിപത്യ മഹിളാ അസോ.ദേശീയ സമ്മേളനത്തിന് ഉജ്വല തുടക്കം.

 
aidwa

 ജനാധിപത്യ മഹിളാ അസോസിയേഷ (AlDWA) ൻ ദേശീയ  സമ്മേളനത്തിന്‌ തിരുവനന്തപുരത്ത്
പ്രൗഢമായ തുടക്കം.എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.രാജ്യത്തെ ഏറ്റവും വലിയ മഹിളാ സംഘടനയായ അസോസിയേഷന്റെ സമ്മേളനം വിവിധ സമര പ്രക്ഷോഭങ്ങൾക്ക്
രൂപം നൽകും.

 പ്രതിനിധി സമ്മേളനം എം സി ജോസഫൈൻ നഗറിൽ (ടാഗോർ തിയറ്റർ)  കലാമണ്ഡലം  സർവകലാശാലാ നിയുക്ത ചാൻസലറും സാമൂഹ്യ പ്രവർത്തകയുമായ മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയർത്തി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രഭാഷണം നടത്തി. PK ശ്രീമതി സ്വാഗതം പറഞ്ഞു. അനശ്വര രക്തസാക്ഷി ചെ ഗുവേരയുടെ മകൾ ഡോ. അലെയ്‌ഡ ഗുവേരയും മകൾ പ്രൊഫ. എസ്‌തഫാനോ ഗുവേരയടക്കം പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

അഖിലേന്ത്യ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, സെക്രട്ടറി മറിയം ധാവ്‌ളെ, നേതാക്കളായ സുഭാഷിണി അലി,    സൂസൻ കോടി, സി എസ്‌ സുജാത തുടങ്ങിയവരും
പങ്കെടുക്കുന്നു.

36 വർഷത്തിനുശേഷമാണ് ദേശീയ  സമ്മേളനത്തിന്  കേരളം വേദിയാകുന്നത്. തിങ്കളാഴ്ച ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും.   തിങ്കളാഴ്ച വൈകിട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും