സൂനകുമാർ എഴുതിയ ' തുത്തൻ ഖാമൻ്റെ മുഖാവരണം ' എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു

 
lal
സൂനകുമാർ എഴുതിയ  ' തുത്തൻ ഖാമൻ്റെ മുഖാവരണം ' എന്ന ചെറുകഥാസമാഹാരം  പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ  എസ്. ആർ ലാൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച്  പ്രകാശനം ചെയ്തു. 22 കഥകളാണ് സമാഹാരത്തിലുള്ളത്. മാക്സ് ബുക്ക്സ്  കോട്ടയം ആണ് പ്രസാധകർ. എഴുത്തുകാരിയുംപ്രസാധകയുമായ ദുർഗ്ഗ മനോജ് പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത കഥാകൃത്ത്  സലിൻ മാങ്കുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ  . കെ വി സുനുകുമാർ സ്വാഗതവും  നൃപൻ ദാസ് പുസ്തകാവതരണവും നിർവഹിച്ചു.