എ കെ ജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു.

 
akg

എകെജി സെൻറർ ആക്രമണ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് വി ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി.ജിതിന്റെ പങ്കാളിത്തംവ്യക്തമാക്കുന്ന ശക്തമായ തെളിവുകളാണ്
ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.ഏറെ നാളായി അന്വേഷണ സംഘം ജിതിനെ നിരീക്ഷിച്ചു വരികെയായിരുന്നു.

    ജിതിന്റ കാറും ടീ ഷർട്ടും ഷൂസും മൊബൈൽ ഫോൺ കോളുകളും മുഖ്യ തെളിവായി.ആക്രമണ ദൃശ്യങ്ങളിലെ കാർ  മൺവിള സ്വദേശി ജിതിന്റെതാണെന്ന് സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്ത ജിതിനെ ജവഹർ നഗറിലുള്ള  ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.


സ്കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞ  ഗൗരീശപട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു. ഗൗരീശപട്ടത്ത് എത്തിയ ശേഷം മറ്റൊരാളാണ് ഈ സ്കുട്ടർ ഓടിക്കുന്നത്. സ്കൂട്ടറിന് പിന്നിലായി കെഎസ്ഇബിയുടെ ബോർഡ് വെച്ച ഒരു കാറാണുള്ളത്. ഇത് ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന്  ക്രൈംബ്രാഞ്ച് കണ്ടത്തി.

ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആണ് ജിതിൻ .ഇന്ന് രാവിലെയാണ്  ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.  കഴിഞ്ഞ ജൂലൈ 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തിൽ ജിതിന്റെ പേര് പ്രാരംഭഘട്ടത്തിൽ ഉയർന്നു വന്നിരുന്നു.