പ്രതിഷേധങ്ങൾക്കിടെ മേയർ കോർപറേഷൻ ഓഫീസിൽ

 
ppp
ppp

നിയമനങ്ങൾക്ക് പാർട്ടി പട്ടിക ചോദിച്ചുള്ള കത്തിനെച്ചൊല്ലി കോർപറേഷൻ ആസ്ഥാനത്ത് ബിജെപി കൗൺസലർമാരുടെ പ്രതിഷേധങ്ങൾക്കിടെ മേയർ ആര്യാ രാജേന്ദ്രൻ ഓഫീസിലെത്തി. പൊലീസ് അകമ്പടിയോടെ പിഎയുടെ ഓഫീസ് വഴിയാണ് അകത്ത് പ്രവേശിച്ചത്.

തിരുവനന്തപുരം മേയറുടെ ഓഫീസ് രണ്ടാം ദിനവും ബിജെപി ഉപരോധിച്ചിരിക്കുകയാണ്. ഓഫീസിന് മുന്നില്‍ നിലത്തിരുന്നാണ് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. മേയറുടെ ഓഫീസ് കവാടത്തിന് മുന്നില്‍ ബിജെപി കൊടി നാട്ടി. എസ്എടി ആശുപത്രിയിൽ താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പ‍ന് കത്തെഴുതിയത് താൻ തന്നെയാണെന്നും എന്നാൽ കത്ത് ആർക്കും കൊടുത്തില്ലെന്നും സമ്മതിച്ച കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിനെതിരെയും പ്രതിഷേധം ശക്‌തമാക്കി.