ഗവർണർക്ക് പ്രൊട്ടക്ഷനുമായി ബിജെപി

 
gov

ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിരോധം തീർക്കാൻ ബിജെപി.ഗവർണര്‍ക്ക് അനുകൂലമായി ഈ മാസം 15 മുതൽ 30 വരെ ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനമെന്ന് സംസ്ഥാന ബിജെപി നേതൃത്വം അറിയിച്ചു. വീടുകളിൽ ലഘു ലേഖകൾ വിതരണം ചെയ്യുമെന്നും ബിജെപി പറഞ്ഞു. 

കഴിഞ്ഞ ദിവസം ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനൊപ്പം ഗവര്‍ണര്‍ക്കെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്‌ത്‌ ഇടതുമുന്നണി ലഘുലേഖ വിതരണം ചെയ്യുകയുമുണ്ടായി.സര്‍വകലാശാലകളിൽ ആര്‍എസ്എസ് അനുചരൻമാരെ നിയമിക്കാനാണ് ഗവർണറുടെ നീക്കമെന്നും ആറ് കോടി രൂപയുടെ ചാൻസലേഴ്‌സ് ട്രോഫി നഷ്‌ടപ്പെടുത്തിയെന്നും ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത പ്രവര്‍ത്തനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇടതുമുന്നണിയുടെ ലഘുലേഖയിൽ വ്യക്തമാക്കിയിരുന്നു.