"നാ​ട്യോ​ത്സ​വം 22 ' ന് ​പ്രൗ​ഡോ​ജ്വ​ല തു​ട​ക്കം

സാം​സ്കാ​രി​ക സ​ർ​ക്യൂ​ട്ട് ഉ​ട​ൻ പ്രാ​വ​ർ​ത്തി​ക​മാ​കും : മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
 
pix

ഇ​ന്ത്യ​ൻ ന​ട​ന​ക​ല​യി​ലെ അ​ന​ശ്വ​ര പ്ര​തി​ഭ ഗു​രു​ഗോ​പി​നാ​ഥി​ന്‍റെ  സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ദി​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചു  "നാ​ട്യോ​ത്സ​വം 22' എ​ന്ന പേ​രി​ൽ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഡാ​ൻ​സ് ഡ്രാ​മ ഫെ​സ്റ്റി​വ​ലി​ന് വ​ട്ടി​യൂ​ർ​ക്കാ​വ് ഗു​രു​ഗോ​പി​നാ​ഥ് ന​ട​ന ഗ്രാ​മ​ത്തി​ൽ തു​ട​ക്കം. 29  വ​രെ​യാ​ണു പ​രി​പാ​ടി.  വൈ​കി​ട്ട് 5.30 ന് ​മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ടൂ​റി​സം സാ​ധ്യ​ത മു​ൻ​നി​ർ​ത്തി  സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന സാം​സ്കാ​രി​ക സ​ർ​ക്യൂ​ട്ട് ഉ​ട​ൻ പ്രാ​വ​ർ​ത്തി​ക​മാ​കു​മെ​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ടൂ​ർ പാ​ക്കെ​ജ് പോ​ലു​ള്ള സം​വി​ധാ​ന​മാ​ണ് സാം​സ്കാ​രി​ക ടൂ​റി​സം വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു പോ​ലെ ആ​സ്വ​ദി​ക്കാ​നും അ​റി​യാ​നും ക​ഴി​യും​വി​ധ​മാ​യി​രി​ക്കും പ​ദ്ധ​തി​യെ​ന്നും മ​ന്ത്രി.      വൈ​സ് ചെ​യ​ർ​മാ​ൻ ക​ര​മ​ന ഹ​രി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ന​ട​ന ഗ്രാ​മം ഭ​ര​ണ സ​മി​തി അം​ഗം വി.​കെ.​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  കെ​എ​ഫ്ഡി​സി ചെ​യ​ർ​മാ​ൻ ഷാ​ജി എ​ൻ. ക​രു​ൺ, ന​ട​ന ഗ്രാ​മം മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​സി. വി​ക്ര​മ​ൻ,  ഭ​ര​ണ സ​മി​തി അം​ഗം ശ​ശി​മോ​ഹ​ൻ, എ​ൻ.​എ​സ്. വി​നോ​ദ്, ഡോ. ​സ​ജി, സെ​ക്ര​ട്ട​റി ഷ​ബ്ന ശ​ശി​ധ​ര​ൻ , ന​ർ​ത്ത​കി ഡോ. ​അ​രു​ണ മൊ​ഹ​ന്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

pix


തു​ട​ർ​ന്ന് രാ​ത്രി 7 ന് ​ഗോ​പി​ക വ​ർ​മ​യും സം​ഘ​വും  അ​വ​ത​രി​പ്പി​ച്ച  " രാ​ധ എ​വി​ടെ " സു​ഗ​ത​കു​മാ​രി​യു​ടെ ക​വി​ത​യു​ടെ നൃ​ത്താ​വി​ഷ്ക്കാ​രം അ​ര​ങ്ങേ​റി.   രാ​ത്രി എ​ട്ടി​ന് ന​ട​ൻ വി​നീ​തും ന​ടി ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച   ഭാ​ര​ത​നാ​ട്യം " ജ്ഞാ​ന​പാ​ന'  വേ​റി​ട്ട അ​നു​ഭ​വ​മാ​യി.   29 വ​രെ വൈ​കി​ട്ട് 6 ന് ​ഡോ. അ​രു​ന്ധ​തി മൊ​ഹ​ന്തി, ന​ടി ശോ​ഭ​ന, അ​സ്ത​ന, ന​ളി​നി അ​സ്ത​ന, ശാ​ശ​ദ​ർ ആ​ചാ​ര്യ, ദീ​പി​ക റെ​ഡ്ഡി, ന​ടി ആ​ശാ ശ​ര​ത്ത് എ​ന്നി​വ​രു​ടെ നൃ‌​ത്ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഇ​ന്ന് വൈ​കി​ട്ട് 5 ന്  ​ന​ട​ന ഗ്രാ​മം വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വാ​ദ്യ സം​ഗീ​ത മേ​ള, കേ​ര​ള ന​ട​നം പൂ​ജ നൃ​ത്തം. രാ​ത്രി 6.30 ന്  ​ന് ഡോ ​സ​ജീ​വ് നാ​യ​രും സി​താ​ര ബാ​ല​കൃ​ഷ്ണ​നും അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ര​ള ന​ട​നം " അം​ഗു​ലീ​യ ചൂ​ടാ​മ​ണി'.  7 ന് ​ഡോ അ​രു​ണ മൊ​ഹ​ന്തി​യും സം​ഘ​വു​മ​വ​ത​രി​പ്പി​ക്കു​ന്ന ഒ​ഡി​സി ന‌‌ൃ​ത്തം  " ശാ​രം​ഗ​തി' യും ​അ​ര​ങ്ങേ​റും.