ഭാരത് ജോഡോ യാത്രയ്ക്ക് പാറശാലയിൽ ആവേശോജ്വലമായ സ്വീകരണം നൽകി

 
pix

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിൽ. രാവിലെ പാറശാലയിൽ നിന്നാണ് കേരള യാത്ര ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ സ്വീകരിച്ചു.


രാവിലെ പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആൾക്കൂട്ടമില്ലാതെയായിരിക്കും യാത്ര. വൈകീട്ട് സംസ്ഥാനത്തെ കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവർത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് തീരുമാനം. കേരളത്തിൽ 19 ദിവസമാണ് പര്യടനം. ഇതിനിടയിൽ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോവും.
കേരളത്തിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്രയ്ക്ക് പാറശാലയിൽ ആവേശോജ്വലമായ സ്വീകരണം നൽകി. ഇന്ന് മുതൽ 19 ദിവസം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പര്യടനം നടത്തും.


വെറുപ്പും വിദ്വേഷവും വിതച്ച്, അതുണ്ടാക്കുന്ന അസ്വസ്ഥതകളെ രാഷ്ട്രീയമാക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് എതിരെയാണ്,കന്യാകുമാരിയിൽ ആരംഭിച്ച് കാശ്മീരിൽ അവസാനിക്കുന്ന ഈ യാത്ര. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കേരളത്തിൻ്റെ മതേതര മനസും ഒപ്പമുണ്ടാകുമെന്ന് പ്രവർത്തകർക്ക് ഉറപ്പുണ്ട്.pix