ഭാരത്‌ ജോഡോ യാത്രാ നാളെ പാറശാലയില്‍ നിന്നും സംസ്ഥാനത്ത്‌ പ്രയാണം ആരംഭിക്കും

 
congress
രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ 7ന്‌ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത്‌ ജോഡോ യാത്രാ നാളെ പാറശാലയില്‍ നിന്നും സംസ്ഥാനത്ത്‌ പ്രയാണം ആരംഭിക്കും. ജില്ലയില്‍ 4 ദിവസമാണ്‌ പദയാത്ര പര്യടനം നടത്തുക. സംസ്ഥാനത്ത്‌ 19 ദിവസമാണ്‌ പദയാത്ര സഞ്ചരിക്കുന്നത്‌.
പാറശാലയില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ ഭാരത്‌ജോഡോ യാത്രയെ സ്വീകരിക്കും. പഞ്ചവാദ്യം, ബാന്റുമേളം, താലപ്പൊലി, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാകും യാത്രയെ വരവേല്‍ക്കുക. പരമ്പരാഗത വേഷമണിഞ്ഞ കേരള വനിത രാഹുല്‍ഗാന്ധിക്ക്‌ തിലകം ചാര്‍ത്തും. തലപ്പാവും നേര്യതും അണിയിച്ച്‌, നെല്‍ക്കതിരും ഇളനീരും നല്‍കിയാവും മലയാള മണ്ണിലേക്ക്‌ രാഹുല്‍ഗാന്ധിയെ സ്വീകരിക്കുക.
ഭാരത്‌ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ പാലോട്‌ രവി.