ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ സന്ദേശ പ്രചരണം ഭരത് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

 
ppp

 2022 ഡിസംബർ മാസം തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് നടത്തപ്പെടുന്ന 38-മത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ സന്ദേശ പ്രചരണ ഉദ്ഘാടനം ലോകപ്രശസ്ത മഹാനടൻ മെഗാസ്റ്റാർ പത്മശ്രീ ഭരത് മമ്മൂട്ടി നിർവഹിച്ചു. അദ്ദേഹം സന്ദേശ പത്രിക വെള്ളിത്തളികയിൽ വെച്ച് മഹാസത്രം വർക്കിംഗ് ചെയർമാൻ ശ്രീ. ജി. രാജ്മോഹന് സമർപ്പിച്ചു. ഭാരതത്തിൻറെ സനാതന ധർമ്മ പ്രചരണം ലോകമെമ്പാടുമുള്ള ജനതയിലേക്ക് എത്തിക്കുന്നതിന് ശ്രീമദ് ഭാഗവത മഹാസത്രം പരമപ്രധാനമായ പങ്കുവഹിക്കുമെന്നും, ശ്രീമദ് ഭാഗവതം മനുഷ്യമനസ്സുകളിൽ നന്മ നിറയ്ക്കുന്ന മഹത്ഗ്രന്ഥമാണെന്നും അദ്ദേഹം പറഞ്ഞു. മഹാസത്രം എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം കൊണ്ടും ധനധാന്യാദികൾ കൊണ്ടും സമ്പുഷ്ടമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

മഹാസത്രം ജനറൽ കൺവീനർ ടി. ജി. പത്മനാഭൻ നായർ, മീഡിയ കമ്മിറ്റി ചെയർമാൻ ആർ. അജിത് കുമാർ, സത്രം കോർഡിനേറ്റർ ഡോ. ആർ. അജയ് കുമാർ, ഫിനാൻസ് കമ്മിറ്റി കൺവീനർ എസ്. ശ്രീനി എന്നിവർ സന്നിഹിതരായിരുന്നു.