ജഡ്ജിയുടെ പേരിൽ കൈക്കൂലി

ഹൈക്കോടതി അഭിഭാഷകൻ കൈപ്പറ്റിയത് 72 ലക്ഷം
 
High Court

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. 3 ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലൻസ് കണ്ടെത്തൽ.

ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ വാങ്ങി. അഡ്വക്കെറ്റ് ആക്ട് പ്രകാരം അഭിഭാഷകനെതിരെ നടപടി വേണമെന്നാണ് വിജിലൻസ് നിർദ്ദേശം.

72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് 4 അഭിഭാഷകർ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ നിർമ്മാതാവിന് 25 ലക്ഷം ചിലവായി.15 ലക്ഷം ഫീസ് ആയി സൈബി വാങ്ങിയെന്നും മൊഴി ലഭിച്ചിരുന്നു.