സ്ഥാനാർത്ഥിത്വം പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണ്; തരൂരിന് മറുപടിയുമായി സതീശൻ

 
V_D_Satheeshan

നിയമസഭാ തിരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിച്ചേക്കുമെന്ന സൂചനകൾ നിലനിൽക്കെ തരൂരിനും മറ്റ് നേതാക്കൾക്കും മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരും സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും സതീശൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നും, ആര് മത്സരിക്കണമെന്നും, എവിടെ മത്സരിക്കണമെന്നും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും സതീശൻ പറഞ്ഞു. ആർക്കും സ്വന്തമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും അഭിപ്രായങ്ങൾ പാർട്ടിയെ അറിയിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

സ്ഥാനാർത്ഥിത്വം പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണ്. സ്വയം തീരുമാനം എടുക്കുന്നത് ശരിയായ കാര്യമല്ല. പാർട്ടിക്ക് വിധേയരായി പാർട്ടിക്കുള്ളിൽ ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കേണ്ടത്. സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കരുത്. ഇത്തരം കാര്യങ്ങളിൽ അവസാന തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.