യോഗയുടെ പൊരുളറിയിച്ച് സഹജ യോഗയുടെ ചൈതന്യോത്സവം

 
pix

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു സഹജ യോഗ കേരള ഘടകം സംഘടിപ്പിച്ച "ചൈതന്യോത്സവം 2022 '  ശ്രദ്ധേയമായി.  വൈകിട്ട് 5.30ന് നിശാഗന്ധിയിൽ നടന്ന പരിപാടി  പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായൺ ഉദ്ഘാടനം ചെയ്തു.  നിർമല ദേവി ആവിഷ്കരിച്ച സഹജ യോഗയുടെ തത്വങ്ങളും പ്രയോഗങ്ങളും നൃത്താവിഷ്കാരത്തിലൂടെ മിനി മനോജ് അവതരിപ്പിച്ചു. പ്രകൃതിയിലേക്കുള്ള മനുഷ്യന്‍റെ മടക്കവും ധ്യാനശീലത്തിന്‍റെ പ്രാധാന്യവും  സമ്മേളിച്ച ന‌ൃത്താവിഷ്കാരം യോഗയുടെ നവ്യാനുഭവം തീർത്തു. തുടർന്നു  പ്രശസ്ത സൂഫി സംഗീതജ്ഞ പ്രൊഫ.അനന്ദിത ബസുവിന്‍റെ സൂഫി സംഗീതവും ഖവാലിയും അരങ്ങേറി. നർത്തകി കലൈമാമണി ഗോപിക വർമ്മ, സഹജയോഗ നാഷണൽ ട്രസ്റ്റി വിജയലക്ഷ്മി ശശികുമാർ,  സംസ്ഥാന കോർഡിനേറ്റർ ആശ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്നു സഹജ യോഗയുടെ പ്രവർത്തർ പങ്കെടുത്ത നൃത്തനൃത്യങ്ങളും അരങ്ങേറി.

dance