ലഹരി വിരുദ്ധ കലണ്ടർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

 
siva

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ  പരിപാടിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കലണ്ടറിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് കൈമാറിയാണ് മുഖ്യമന്ത്രി കലണ്ടർ പ്രകാശനം ചെയ്തത്.

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും ഒരു ലക്ഷത്തോളം ക്ലാസ് മുറികളിൽ ഈ കലണ്ടർ പ്രദർശിപ്പിക്കും. ലഹരിവിരുദ്ധ സന്ദേശം അടങ്ങുന്നതാണ് കലണ്ടർ. നവംബർ ഒന്നിലെ ലഹരി വിരുദ്ധ ശൃംഖലയ്ക്ക് മുന്നോടിയായാണ് കലണ്ടർ പ്രകാശനം ചെയ്തത്.   പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ് സന്നിഹിതനായിരുന്നു.