രാജ്യത്തെ ആദ്യ സൈക്കിള്‍ ഡീജെയിങ് നാളെ

 
IIMf

ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സൈക്കിള്‍ ഡീജെയിങ് ഞായർ രാവിലെ 6.30ന് തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കും. കോവളം കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലി(IIMF)ന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിൽ 150-ഓളം സൈക്ലിസ്റ്റുകള്‍ പങ്കെടുക്കും. ക്രാഫ്റ്റ് വില്ലേജും ഇന്‍ഡസ് സൈക്ലിങ് എംബസിയും ബിയോൺ‌ഡ് സെവനും ചേര്‍ന്ന് ഒരുക്കുന്ന പരിപാടിയിൽ ഡീജെ രാഹുലാണ് സൈക്കിളില്‍ സഞ്ചരിച്ചു ഡീജെയിങ് ചെയ്യുന്നത്.

ഡീജെ ഓണ്‍ എ ബൈക്ക് എന്ന് അറിയപ്പെടുന്ന യുകെസ്വദേശി ഡോം വൈറ്റിങ് വിദേശങ്ങളില്‍ പ്രചാരത്തിലാക്കിയതാണ് സൈക്കിള്‍ ഡീജെയിങ്. ഡിസ്‌ക് ജോക്കി എന്ന് അര്‍ത്ഥം വരുന്ന ഡീജെ എന്നത് റെക്കോര്‍ഡ് ചെയ്ത സംഗീതം തെരഞ്ഞെടുത്ത് പ്രത്യേക മിക്‌സറുകളുടെ സഹായത്തോടെ പ്രേക്ഷകരെ കേള്‍പ്പിക്കുന്നവരാണ്.