കെ സുരേന്ദ്രന് ഹൈക്കോടതിയുടെ വിമർശം
Nov 15, 2022, 15:04 IST

ഉന്നത വിദ്യഭ്യാസസമിതി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിന് തടസ്സമില്ലെന്ന് ഹൈക്കോടതി. മാർച്ചിനെതിരായി ഹർജി നൽകിയ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ കോടതി വിമർശിച്ചു.രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു.
ഇന്ന് നടക്കുന്ന പ്രതിഷേധമാർച്ചിൽ സർക്കാർ ജീവനക്കാരെ പങ്കെടുപ്പിക്കുന്നത് തടയണം എന്നായിരുന്നു സുരേന്ദ്രന്റെ ഹർജി.കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി പ്രതിഷേധകൂട്ടായ്മ നടത്തുന്നത്