ശബരിമലയിൽ ഭക്തജന തിരക്കേറുന്നു
ദർശനത്തിനായി ബുക്ക് ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
Wed, 4 Jan 2023

ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്ന് 89,971 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. ഇന്നലെ രാവിലെ തിരക്ക് അൽപം കുറഞ്ഞെങ്കിലും രാത്രിയോടെ ധാരാളം തീർത്ഥാടകർ എത്തിയിരുന്നു. പരമ്പരാഗത വനപാതയിലൂടെ വരുന്നവരുടെ എണ്ണത്തിലും ഈ ദിവസങ്ങളിൽ റെക്കോർഡ് വർദ്ധനവുണ്ടായിട്ടുണ്ട്.
കൂടാതെ, ശബരിമല സന്നിധാനത്തെ രണ്ട് കതിനപുരകളും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം കതിനയ്ക്ക് തീപിടിച്ച് അപകടമുണ്ടായപ്പോൾ തീ അണയ്ക്കാൻ സമീപത്ത് വെള്ളം പോലും ഉണ്ടായിരുന്നില്ല. സന്നിധാനത്തെ കെട്ടിടങ്ങളിലും ഹോട്ടലുകളിലും സ്ഥിതി സമാനമാണ്.