നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയല്ല; വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥ ആർ.ശ്രീലേഖ

 
pix

നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയല്ലെന്നും, ഇദ്ദേഹത്തെ തെറ്റായി അറസ്റ്റ് ചെയ്തതാണെന്നുമുള്ള നിർണ്ണായക വെളിപ്പെടുത്തലുമായി കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥ ആർ.ശ്രീലേഖ. ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റ് പറ്റിപ്പോയി. പൊലീസ് ഉദ്യോഗസ്ഥർക്ക് തെറ്റ് തുറന്ന് പറഞ്ഞാൽ എന്തു സംഭവിക്കും. അഭിമാന പ്രശ്‌നമാണ് എന്നു കരുതിയാണ് പലരും തുറന്ന പറയാതത്തെന്നും മുൻ എഡിജിപി കൂടിയായ ആർ.ശ്രീലേഖ വെളിപ്പെടുത്തി. കുറ്റം ചെയ്തവരാണ് ജയിലിൽ കിടക്കേണ്ടത്. എനിക്ക് സിനിമയുമായി ബന്ധം ഉള്ളവരാണ് എന്നു കരുതുന്നില്ല. വിവാദം പത്രങ്ങളിലൂടെ പുറത്തു വിടുകയാണ് ചെയ്തത്. പൾസർ സുനിയുടെ രണ്ടു കത്തിലും രണ്ടു കയ്യക്ഷരമായിരുന്നു. എനിക്ക് വളരെ പുച്ഛം തോന്നുന്നു. ചാനലിൽ ഇരുന്ന് രണ്ടു പേർ എന്തോ രണ്ടു കാര്യങ്ങൾ പറഞ്ഞാൽ ഇത് ശരിയാണ് എന്നു കരുതുന്നവരാണ് ജനം. ഇത് ശരിയായ നിലപാടല്ലെന്നും അവർ നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

pix

ഞാൻ പൈസ വാങ്ങി പറയുന്നു എന്നു പറയുന്നു. പക്ഷേ, തനിക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങൾ പറയുന്നു എന്നു മാത്രമാണ് ഉള്ളത്. ഇക്കാര്യങ്ങളിൽ തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയോടും, ഡിജിപിയോടും പറഞ്ഞിരുന്നു. അന്ന് കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നത് താനിക്ക് പൊലീസിന്റെ പെരുമാറ്റച്ചട്ടം നിലവിലിരുന്നതായിരുന്നു. ചില നിർണ്ണായക തെളിവുകൾക്കായി തങ്ങൾ ചില ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തു വച്ചതായും അവർ വെളിപ്പെടുത്തുന്നു.സുനിയെക്കൊണ്ട് ദിലീപിന്റെ പേര് പറയിക്കുകയായിരുന്നു. ദിലീപ് കേസിൽ പ്രതി ചേർക്കപ്പെടേണ്ടത് അന്വേഷണ സംഘത്തിന്റെ ആവശ്യമായിരുന്നു. സാക്ഷികളെ യഥാർത്ഥത്തിൽ സ്വാധീനിച്ചിട്ടില്ല. സാക്ഷികൾ പറഞ്ഞതല്ലാത്ത കാര്യങ്ങൾ അന്വേഷണ റിപ്പോർട്ടായി സമർപ്പിക്കുകയായിരുന്നു. സാക്ഷികൾ പറഞ്ഞ കാര്യങ്ങൾ അല്ല അന്വേഷണ റിപ്പോർട്ടായി സമർപ്പിച്ചതെന്നും അവർ വെളിപ്പെടുത്തുന്നു.