വിരട്ടാൻ നോക്കണ്ട ;ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും ; മുന്നറിയിപ്പ് നൽകി മുഖ്യൻ

 
C M
മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്ന പ്രതിഷേധങ്ങളിലും  വിവാദങ്ങളിലും പരോക്ഷ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗസറ്റഡ്ഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം   .

എന്തും വിളിച്ചു പറയുന്നവരുടെ പിന്നിൽ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്നും വിരട്ടാനൊന്നും ആരും നോക്കെണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈസൻസില്ലാതെ എന്തും പറഞ്ഞാൽ എന്താണ് അനുഭവമെന്ന് അടുത്തിടെ കണ്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചകനെതിരായ പരാമർശത്തെ അപലപിച്ചാണ് മുഖ്യമന്ത്രിയുടെ വിമർശനം. അക്രമ സംഭവങ്ങൾ നടക്കുമ്പോൾ അതിനെ അപലപിക്കാൻ പോലും കഴിയാത്ത ഭരണാധികാരികളാണ് രാജ്യത്തുള്ളതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

വസ്ത്രത്തിന്റെ പേരിലും ആരാധനയുടെ പേരുലും പലതരത്തിലുള്ള ആക്രമണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇത്തരം പ്രവണതകളെ രാജ്യത്തെ ഭരണാധികാരികൾ പിന്തുണയ്ക്കുകയാണ്. കേരളത്തിൽ മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്നവർക്ക് വലിയ ആപത്ത് മനസിലാകാത്തത് നിറഞ്ഞ് നിൽക്കുന്ന ഇടതുപക്ഷം ഉള്ളത് കൊണ്ടാണ്. കാരണം നാട്ടിലെവിടെ നോക്കിയാലും വർഗ്ഗീയമായൊരു പ്രശ്‌നം വന്നാൽ അതിൽ ഇടപെടാൻ ഇടതുപക്ഷമുണ്ട്. നാടിന്റെ പൊതുവികാരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.