ശ്രദ്ധയോടെ എറണാകുളം ഡെങ്കിപ്പനിക്കെതിരെ'ക്യാംപയിന്‍ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു

 
ppp

ഡെങ്കിപ്പനിക്കെതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ശ്രദ്ധയോടെ എറണാകുളം ഡെങ്കിപ്പനിക്കെതിരെ' ക്യാംപയിന്റെ  പോസ്റ്റര്‍ പ്രകാശനം  ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വഹിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എസ്.ശ്രീദേവിക്ക് നല്‍കിയാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. 

    ജില്ലയില്‍ ഡെങ്കിപ്പനി പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി  ഓഫീസുകള്‍ക്കുള്ള പ്രതിവാര ഡ്രൈ ഡേ മാര്‍ഗനിര്‍ദേശങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉറവിട നശീകരണ ചെക്ക് ലിസ്റ്റ്, ഞായറാഴ്ച്ചകളിലെ ഉറവിട നശീകരണ ക്യാംപയിനായ എന്റെ വീട് ഈഡിസ് മുക്തം  എന്നീ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകളാണ് പ്രകാശനം ചെയ്തത്. 


    ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.കെ ആശ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ജി.രജനി എന്നിവര്‍ പങ്കെടുത്തു.