എക്സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന് ഡി.ജി.പി ഗ്രേഡ്

 
DGP
DGP

തിരുവനന്തപുരം സ്വദേശിയായ ആനന്ദകൃഷ്ണന്‍ 1989 ബാച്ചിലെ ഐ.പി.എസ് ഓഫീസര്‍ ആണ്. വയനാട്, കൊല്ലം ജില്ലകളില്‍ എ.എസ്.പിയായ അദ്ദേഹം തുടര്‍ന്ന് കൊല്ലം, തൃശൂര്‍, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ എസ്.പിയായിരുന്നു. വിജിലന്‍സ്, ഇന്‍റലിജന്‍സ്, പോലീസ് ആസ്ഥാനം എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയും ഗതാഗത കമ്മീഷണറുമായി ജോലി നോക്കി. ഐക്യരാഷ്ട്രസഭയുടെ ഇന്‍റര്‍നാഷണല്‍ പോലീസ് ടാസ്ക്ഫോഴ്സിന്‍റെ ഭാഗമായി ബോസ്നിയയില്‍ ജോലി ചെയ്തിട്ടുണ്ട്. 

വിശിഷ്ടസേവനത്തിനും പ്രശസ്തസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.