വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ ആദരിച്ചു

 
pix
ആസാദി കാ അമൃത് മഹോൽസവ് ആഘോഷങ്ങളുടെ ഭാഗമായി 11 എൻസിസി  ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ 2022 ജൂലൈ 28 മുതൽ ഓഗസ്റ്റ് 15 വരെ  "ഷഹീദോ കോ സത് സത് നമൻ" എന്ന പേരിൽ മാതൃഭൂമിയുടെ പരമാധികാരം സംരക്ഷിക്കുന്നതിനായി ജീവൻ   ത്യജിച്ച ധീര സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് (ജൂലൈ 28) പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഹർഷൻ എൻക്ലേവിൽ നടന്ന ചടങ്ങിൽ 11 എൻ.സി.സി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ അൻസാർ എം, ശൗര്യ ചക്ര ജേതാവായ, പരേതനായ ലഫ്റ്റനന്റ് കേണൽ എസ് ആനന്ദിന്റെ പത്നി ശ്രീമതി.പ്രിയങ്ക നായരെ ആദരിക്കുകയും നന്ദി-ഫലകം കൈമാറുകയും ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രം അഡ്മിൻ കമാണ്ടന്റായ ലെഫ്.കേണൽ മുരളി ശ്രീധർ, മറ്റു എൻ.സി.സി ഓഫീസർമാർ എന്നിവരും  സന്നിഹിതരായിരുന്നു. ലഫ്റ്റനന്റ് കേണൽ എസ് ആനന്ദ്,  2019  ജൂൺ 29 -നു  തന്റെ 34  ആം വയസ്സിൽ ആസ്സാമിൽ നിര്യാതനായി.