പ്രശസ്ത ഫോട്ടോഗ്രാഫർ ആർ രവീന്ദ്രൻ അന്തരിച്ചു.
Sun, 19 Jun 2022

ഇന്ത്യൻ ഫോട്ടോ ജേർണലിസം ചരിത്രത്തിൽ ഒട്ടേറെ ഫോട്ടോകൾ സമ്മാനിച്ച എ.എൻ.ഐ.യിൽ ഫോട്ടോ എഡിറ്ററുമായ ആർ രവീന്ദ്രൻ (69) അന്തരിച്ചു. തിരുവനന്തപുരം കരുമം കമല വിലാസത്തിൽ രാമൻ പിള്ളയുടേയും കമലാക്ഷിയമ്മയുടേയും ആറ് മക്കളിൽ ഏറ്റവും ഇളയ മകനാണ് രവീന്ദ്രൻ . 30 വർഷത്തോളം എ.എഫ്.പിയിൽ ഫോട്ടോഗ്രാഫറായിരുന്നു. കുറച്ച് കാലമായി കാൻസർ ചികിത്സയിലായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ നാരായണയിലുള്ള ആരാവലി സ്കൂളിന് സമീപത്തെ 5ാം നമ്പർ ശിവശക്തി അപ്പാർട്ട്മെന്റിൽ എത്തിക്കും. ഉച്ചയ്ക്ക് ശേഷം 3.30 ന് നാരായണ ശ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ. അംബികാ രവീന്ദ്രൻ ഭാര്യയാണ്. ഏക മകൾ അനുശ്രീ . വിശാൽ നായർ മരുമകനാണ്.