സംസ്ഥാനത്ത് ആദ്യമായി ഹിജാബ് വിരുദ്ധ പ്രതിഷേധം;കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധം

 
ppp
സംസ്ഥാനത്ത് ആദ്യമായി ഹിജാബ് വിരുദ്ധ പ്രതിഷേധം. ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ഇസ്ലാമിക സ്വതന്ത്ര ചിന്തകരുടെ സംഘടനയുടെ നേതൃത്വത്തിൽ ആണ് ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചത് . കോഴിക്കോട് ടൌൺ ഹാളിനു സമീപം നടന്ന പ്രതിഷേധത്തിൽ മുസ്ലീം സ്ത്രീകൾ ഹിജാബ് കത്തിച്ചു.സംഘടനയിലെ ആറ് മുസ്ലീം സ്ത്രീകളാണ് ഹിജാബ് കത്തിക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകിയത്.


ഇന്ത്യയിൽ ആദ്യമായി ഹിജാബ് കത്തിക്കുന്ന സംഭവം കൂടിയാണിത്. ഇറാനിൽ ഹിജാബ് നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സ്ത്രീകൾ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ലോകത്തിന്റെ പല ഭാഗത്ത് നിന്നും പിന്തുണ ഉയർന്നിരുന്നു.  കേരളത്തിലെ മതേതരവാദികളും സാംസ്‌കാരിക നായകന്‍മാരും എവിടെയാണ്? പുരോഗമന വാദത്തിനായി ചിത്രം വരയ്ക്കുകയും മെഴുകുതിരികള്‍ കത്തിക്കുകയും സാഹിത്യ സപര്യകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന മഹാന്മാരെല്ലാം എവിടെയാണ് പോയത്? ലോകം മുഴുവനും ഹിജാബിനെതിരായി വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. അതിന്റെ ഭാഗമായി കോഴിക്കോടും ഒരു കൂട്ടം വനിതകള്‍ ഹിജാബ് കത്തിച്ച് പ്രതിഷേധമറിയിച്ചപ്പോള്‍ മതേതരവാദികള്‍ക്ക് മിണ്ടാന്‍ ഒന്നുമുണ്ടായില്ല’, സുരേന്ദ്രന്‍ പറഞ്ഞു.

‘ഹിജാബ് വിഷയത്തില്‍ പുരോഗമനപരമായ നിലപാടുമായി മുന്നോട്ടുപോകുമ്പോള്‍ മതേതരവാദികള്‍ എന്ന് പറയുന്നവരും അര്‍ബന്‍ നക്സലുകളും ചേര്‍ന്ന് പിന്നില്‍ നിന്ന് കുത്തുകയാണ്. വലിയ പുരോഗമന പ്രസംഗങ്ങള്‍ നടത്തുന്നവര്‍ ഹിജാബ് വിഷയം വരുമ്പോള്‍ പിന്തിരിപ്പന്‍ മൂരാച്ചി സമീപനമാണ് സ്വീകരിക്കുന്നത്’, സുരേന്ദ്രന്‍ പറഞ്ഞു.