സംസ്ഥാനത്തെ ഗേള്‍സ്-ബോയ്‌സ് സ്‌കൂളുകള്‍ മിക്‌സഡ് ആക്കണം

 
school
സംസ്ഥാനത്ത് ബോയ്‌സ്-ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. അടുത്ത അധ്യായന വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂള്‍ ആക്കണമെന്നാണ് ഉത്തരവ്.

അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഉത്തരവില്‍ നടപടി സ്വീകരിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് 90 ദിവസത്തിനകം മറുപടി നല്‍കാനും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപകമായി ലിംഗഭേദമില്ലാതെ കുട്ടികള്‍ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി ഒരുക്കണമെന്നും സ്കൂളുകളില്‍ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്.യും നടപടി എടുക്കണം. കമ്മീഷന്‍ നിര്‍ദ്ദേശത്തെക്കുറിച്ച്‌ പഠിച്ച്‌ മൂന്ന് മാസത്തിനകം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ ഉണ്ട്.