ഗവർണറുടെ ആർ എസ് എസ് അജണ്ട വിലപ്പോവില്ല : ഗോവിന്ദൻ മാഷ്

 
cpm

ഗവർണർ ആർഎസ്എസിൻ്റെ അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നു. ഇത് കേരളം അംഗീകരിക്കില്ല

   രാജഭവനിലെ നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ തങ്ങളുടെ കയ്യിലുണ്ട് എന്നും 11 വിസിമാരും സിപിഎമ്മിൻ്റെ കേഡർമാർ എന്നതിന് ഇങ്ങനെയല്ല മറുപടി പറയേണ്ടത് എന്നും അദ്ദേഹം പറഞ്ഞു . അതോടൊപ്പം ഇദ്ദേഹത്തിന് പാർട്ടി എന്താണെന്നോ കേരളം എന്താണെന്നോ ഒരു ധാരണയും ഇല്ല. അക്കാദമിക് രംഗത്ത്
അഗ്രഗണ്യരായവരാണ്  വി.സിമാർ .

 ഗവർണർ ഭരണഘടനാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു. തരം താഴ്ന്ന രീതിയിലേക്ക് അദ്ദേഹത്തിൻ്റെ പ്രതികരണം പോകുന്നു. പ്രതിപക്ഷത്തിൻ്റെ നിലവാരം പോലും ഇല്ല. മഞ്ഞപ്പത്രങ്ങൾക്ക് സമാനം ആണ് ഇപ്പോൾ ഗവർണറുടെ പ്രതികരണങ്ങൾ.

എന്താണ് ആർഎസ്എസ് ആയാൽ കുഴപ്പം ഇന്ന് ചോദിച്ച വ്യക്തി തന്നെയാണ് ഇപ്പോൾ തിരിച്ചു പറയുന്നത്. അത് തെളിയിക്കേണ്ട കാര്യമില്ല ,അദ്ദേഹം തന്നെയാണ് പറഞ്ഞത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഭരണഘടനാപരമല്ലാത്ത എല്ലാത്തിനെയും എതിർക്കുക എന്നത് തന്നെയാണ് പാർട്ടി നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .