ജീവനക്കാരുടെ മർദ്ദനം;കെഎസ് ആർടിസി ക്ക് നൽകിവന്ന പരസ്യത്തിൽ നിന്ന് പിൻമാറി ജുവലറി

 
മാന്യ KSRTC  യാത്രക്കാരെ
കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതേ തുടർന്ന്  ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.  

ഇപ്പോഴിതാ സംഭവത്തിൽ അച്ഛനേയും മകളേയും മർദ്ദിച്ച സംഭവത്തെ തുടർന്ന് കെഎസ്ആർടിസിക്ക് ലക്ഷങ്ങളുടെ പരസ്യം നൽകിയിരുന്ന ജൂവലറി ഗ്രൂപപ്പായ അച്ചായൻസ് ഗോൾഡ് കമ്പനിയുമായുള്ള എഗ്രിമെൻ്റിൽ നിന്നും പിൻവാങ്ങി. മധ്യകേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജുവല്ലറി ഗ്രൂപ്പാണിത്. മനുഷ്യത്വ രഹിതമായി പെരുമാറിയ കെഎസ്ആർടിസിക്ക് ഇനി പരസ്യം നൽകുന്നില്ലെന്നും അവരുമായി ഇനിമുതൽ യാതൊരു ബന്ധവും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ ആറുമാസമായി കെഎസ്ആർടിസിക്ക്പരസ്യം നൽകി വന്ന അച്ചായൻസ് ഗോൾഡിൻ്റെ മാനേജർ പറഞ്ഞു.

20 ബസുകളിൽ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 180,000 രൂപയാണ് അച്ചായൻസ് ഗ്രൂപ്പ് കെഎസ്ആർടിസിക്ക് നൽകി വന്നത്. ആറുമാസത്തെ കരാർ പുതുക്കേണ്ട സമയമായപ്പോഴാണ് ഈ പ്രശ്നം ഉണ്ടായത്.ഈ അവസരത്തിൽ  കരാർ ഇനി പുതുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. കെഎസ്ആർടിസി നന്നാകുന്ന സൂചനകൾ ലഭിച്ചു തുടങ്ങിയാൽ പരസ്യം നൽകുന്ന കാര്യം വീണ്ടും ആലോചിക്കാമെന്നും ജൂവലറി ഗ്രൂപ്പ് പറഞ്ഞു.