മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ല; പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍

 
pix
നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ കണ്ടത് കോടതിയില്‍ വെച്ചാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വി വി പ്രതീഷ് കുറുപ്പ്.ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടിട്ടില്ല. അതിന്റെ ഹാഷ് വാല്യു മാറിയത് എങ്ങനെയാണെന്ന് അറിയില്ല. താന്‍ കണ്ടത് പെന്‍ഡ്രൈവിലെ ദൃശ്യങ്ങളാണ്. കോടതിയില്‍ ജഡ്ജി മുന്നില്‍ വെച്ച് പെന്‍ഡ്രൈവ് ലാപ്‌ടോപ്പില്‍ കുത്തിയാണ് ഇത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിയുടെ അഭിഭാഷകന് അവകാശമുണ്ട്. കേസിന്റെ ആവശ്യത്തിനാണ് ദൃശ്യങ്ങള്‍ കാണാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. അനുവാദം ലഭിച്ചതിന് പിന്നാലെ 2021 ജൂലൈ മാസത്തിലാണ് കോടതിയിലെത്തി ജഡ്ജിക്ക് മുമ്പില്‍ വെച്ച് ലാപ്‌ടോപ്പിലിട്ട് ദൃശ്യങ്ങള്‍ കണ്ടതെന്നും അഭിഭാഷകനായ വി വി പ്രതീഷ് പറഞ്ഞു.