സംസ്ഥാന ശിശുക്ഷേ മതിസമിതി ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുൺ ഉത്തരവിട്ടു.

 ജെ
എസ്.ഷിജുഖാന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് അസാധുവായി.
 
child
child

സംസ്ഥാന ശിശുക്ഷേ മതിസമിതി  ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുൺ ഉത്തരവിട്ടു.

 സമിതി അംഗങ്ങൾക്ക്  , നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം കഴിഞ്ഞ് നോട്ടീസ് അയച്ചത് കൊണ്ട് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായില്ലെന്നത് ചൂണ്ടിക്കാട്ടി സമിതിയുടെ മുൻ ട്രഷറർ  ആർ. എസ്. ശശികുമാറാണ് ഹൈ ക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്.



 ഭാരവാഹികളെ  ക്രമവിരുദ്ധമായി  ഐകകണ്ഠേന തെരഞ്ഞെടുത്തതായി  പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസർ കൂടിയായ വനിതാ ശിശു വികസന ഡയറക്ടർ ടിവി അനുപമ ഐ.എ.എസ് ന്റെ നടപടി  ചോദ്യം ചെയ്തായിരുന്നു ഹർജി.2020  മാർച്ചിലാ യിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അംഗങ്ങൾക്ക് നോട്ടീസ് അയച്ചതിന്റെ തപാൽ രേഖകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ  ഉത്തരവ്.

 ഡിവൈഎഫ്ഐ നേതാവ് കൂടിയായ J. S.ഷിജുഖാൻ ജനറൽ സെക്രട്ടറിയായ  ഏഴംഗഭരണസമിതി യാണ് കോടതി ഉത്തരവിലൂടെ അസാധുവായത്.