ചിത്രശലഭങ്ങളുടെ വീട് ശിശുദിന പരിപാടി കുട്ടികളുടെ പ്രധാനമന്ത്രി കുമാരി മിന്ന രഞ്ജിത് ഉദ്ഘാടനം ചെയ്തു

 
PPP
PPP

ഭാരതത്തിന്റെ പ്രഥമ  പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്  വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ശിശുദിന പരിപാടി ചിത്രശലഭങ്ങളുടെ  വീട് പ്രധാനമന്ത്രി കുമാരി മിന്ന രഞ്ജിത്  ഉദ്ഘാടനം  ചെയ്തു.

പ്രതിഭകളായ കുട്ടികളെ ആദരിക്കലും, കുട്ടികൾ കലാപരിപാടികൾ  അവതരിപ്പിക്കുകയും ചെയ്തു. റുബിക്സ് ക്യുബ് മോസെയിക്കിൽ ലോക റിക്കോർഡ് നേടിയ അദ്വൈത് മാനഴി വേദിയിൽ ആദരിച്ചു.പരിപാടിയിൽ
പങ്കെടുത്ത കുട്ടികൾക്ക് വൈലോപ്പിള്ളി സംസ്‌കൃതി  ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ്‌ ഉപഹാരങ്ങൾ നൽകി.
 കുട്ടികളുടെ പ്രസിഡന്റ് കുമാരി എസ് നന്മ, കുട്ടികളുടെ സ്പീക്കർ കുമാരി എസ് ഉമ, കുമാരി പി എസ് പാർവണേന്ദു, കുമാരി എം എൻ ഗൗതമി എന്നിവർ പങ്കെടുത്തു.